Skip to main content

അവിട്ടപ്പിള്ളി ഗവ. എൽപി സ്കൂളിലെ എൽകെജി, യുകെജി വിഭാഗത്തിന് അവധി

 ചാലക്കുടി താലൂക്ക് മറ്റത്തൂർ പഞ്ചായത്ത് പരിധിയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന കോടശ്ശേരി മലയുടെ സമീപത്തുള്ള ആറേശ്വരം പ്രദേശത്തെ അഞ്ച് കുടുംബങ്ങളെ മറ്റത്തൂർ ഗവണ്മെന്റ് എൽ പി സ്‌കൂളിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. ഈ ക്യാമ്പ് പ്രവർത്തിക്കുന്ന അവിട്ടപ്പിള്ളി ഗവ. എൽ.പി. സ്‌കൂളിലെ എൽകെജി, യുകെജി വിഭാഗത്തിന് ഇന്ന് ( 08/06/2026 തിങ്കളാഴ്‌ച ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

date