Skip to main content

ലോക ഭക്ഷ്യസുരക്ഷാ ദിനാചരണം: പോസ്റ്റര്‍ രചനാ മത്സരം 10ന്

 

 

ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 10ന് പോസ്റ്റര്‍ രചനാ മത്സരം നടത്തും. 'From burden to solutions - Safe Food everywhere' പ്രമേയത്തിലുള്ള സൃഷ്ടിപരമായ പോസ്റ്ററുകളാണ് തയ്യാറാക്കേണ്ടത്. പാലക്കാട് മേഴ്സി കോളജാണ് മത്സരവേദി. ഒരു കോളജില്‍ നിന്നും പരമാവധി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പോസ്റ്റര്‍ കളര്‍, വാട്ടര്‍ കളര്‍, അക്രിലിക്, കളര്‍ പെന്‍സില്‍, പാസ്റ്റല്‍, സ്‌കെച്ച് പെന്‍ എന്നീ മീഡിയങ്ങളാണ് ഉപയോഗിക്കേണ്ടത്. മത്സരത്തിനാവശ്യമായ ഫുള്‍ ഷീറ്റ് കാര്‍ഡ് പേപ്പറും വെള്ളവും സംഘാടകര്‍ വേദിയില്‍ നല്‍കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 1000 രൂപ വീതം ക്യാഷ് പ്രൈസും മെമന്റോയും മെറിറ്റ് സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിദ്യാര്‍ഥികള്‍ രജിസ്ട്രേഷനും സീറ്റിങ് ക്രമീകരണങ്ങള്‍ക്കുമായി അന്നേദിവസം രാവിലെ 9.30ന് മുമ്പ് എത്തണം. താല്‍പര്യമുള്ളവര്‍ 7593873314, 9072379688 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

date