Skip to main content

അന്താരാഷ്ട്ര ആർക്കൈവ്‌സ് വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം നാളെ (ജൂൺ 10)

കേരള സംസ്ഥാന പുരാരേഖ വകുപ്പിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ആർക്കൈവ്‌സ് വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം ജൂൺ 10 ന് രാവിലെ 11 മണിക്ക് പുരാരേഖ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് നിർവഹിക്കും. തിരുവനന്തപുരം സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷത വഹിക്കും.  

നീതിക്കായുള്ള പുരാരേഖകൾ: അവകാശങ്ങൾഓർമഭാവി എന്നതാണ് ഈ വർഷത്തെ ആർക്കൈവ്‌സ് വാരാഘോഷത്തിന്റെ പ്രമേയം. സാമൂഹിക വികാസത്തിന്റെ ഭാഗമായി എഴുത്തുകളുടെയും രേഖകളുടെയും ശേഖരണവും സംരക്ഷണവും ഉറപ്പാക്കുന്നതിനായാണ് ദിനാചരണം. ലോകമെമ്പാടുമുള്ള ആർക്കൈവുകളുടെ പ്രവർത്തനങ്ങളും അവയുടെ സാമൂഹിക പ്രസക്തിയും ജനങ്ങളിലേക്ക് എത്തിക്കുകയാണ് വാരാഘോഷത്തിന്റെ ലക്ഷ്യം.

ചടങ്ങിൽ സംസ്ഥാന പുരാരേഖ വകുപ്പ് ഡയറക്ടർ പാർവതി എസ് സ്വാഗതം ആശംസിക്കും. സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി രജനി എംവാർഡ് കൗൺസിലർ ഷേർളി എസ്സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻമ്യൂസിയംമൃഗശാല വകുപ്പ് ഡയറക്ടർ പി. എൻ. മഞ്ജുളാദേവിസെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ഫാ. ജെറോം അൽഫോൻസ്പ്രിൻസിപ്പൽ ഡോ. സുനിൽകുമാർ മോറായിസ് സിഹെഡ്മാസ്റ്റർ നിധീഷ് സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. ആർക്കിവിസ്റ്റ് നിജ ആർ. നന്ദി അറിയിക്കും. പരിപാടിയുടെ ഭാഗമായി ആർക്കൈവ്‌സ് മേഖലയിലെ പ്രദർശനങ്ങളും ചർച്ചകളും ചരിത്ര ക്വിസും സംഘടിപ്പിക്കും.

പി.എൻ.എക്‌സ്. 1886/2026 

 

date