Skip to main content

ശക്തമായ ചുഴലിക്കാറ്റിൽ ഒൻപതോളം വീടുകൾക്ക് ഭാഗികമായി നാശ നഷ്ടം സംഭവിച്ചു

 

 

 

ഇന്നലെ (ജൂൺ 9) രാവിലെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ തൃശ്ശൂർ താലൂക്കിലെ നടത്തറ വില്ലേജിലെ മുറിയൻകുന്ന് ഉന്നതി പ്രദേശത്ത് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഒൻപതോളം വീടുകൾക്ക് ഭാഗിക നാശ നഷ്ടം സംഭവിച്ചു. ആളപായമില്ല. ഇതിനു പുറമെ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ വിദ്യ മന്ദിർ കെ.ജി സെക്ഷൻ കോംമ്പൗണ്ടിലെ ഒരു പടുകൂറ്റൻ മരവും കടപുഴകി വീണു. കെട്ടിടത്തിന്റെ ട്രസ് മേഞ്ഞ ഷീറ്റും ഇളകി മാറിയിട്ടുണ്ട്. കൂടാതെ കെ ജി സെക്ഷനിലേക്കുള്ള വഴിയുടെ അരികിലായുള്ള രണ്ട് തേക്ക് മരങ്ങളും കടപുഴകി സമീപത്തായി പാർക്ക് ചെയ്തിരുന്ന സ്വകാര്യ വാഹനങ്ങൾക്ക് മുകളിലേക്കു വീണു. മരം തൊട്ടടുത്തുള്ള കൃഷ്ണൻകുമാർ എന്ന വ്യക്തിയുടെ വീടിന്റെ ഷീറ്റ് മേഞ്ഞ ഭാഗത്തേക്ക് പതിച്ചിട്ടുണ്ട്. സംഭവ സ്ഥലം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സന്ദർശിച്ചു. പ്രദേശത്തെ നാശനഷ്ടങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശം നൽകി.

 

date