Post Category
*അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം*
മാനന്തവാടി തലപ്പുുഴ ഗവ.എഞ്ചിനിയറിംഗ് കോളേജിലെ അപ്ലൈഡ് സയന്‍സ് വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അതത് വിഷയങ്ങളില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമുള്ളവര്‍ക്കാണ് അവസരം. പി.എച്ച്.ഡി/നെറ്റ്, അധ്യാപക തൊഴില്‍ പരിചയം എന്നിവ അഭിലഷണീയം. പി.എസ്.സി അനുശാസിക്കുന്ന പ്രായ പരിധിയിലുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 17ന് രാവിലെ 9.30ന് കോളേജില്‍ എത്തണം. ഫോണ്‍: 04935 257321.
date
- Log in to post comments