Post Category
പ്രളയ സാധ്യത പ്രദേശം എന്‍ഡിആര്‍എഫ് സംഘം സന്ദര്‍ശിച്ചു
കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവല്ലയിലെ പ്രളയ സാധ്യത പ്രദേശങ്ങള്‍ എന്‍ഡിആര്‍എഫ് സംഘം സന്ദര്‍ശിച്ചു. പെരിങ്ങര വില്ലേജിലെ മണിമലയാറിന്റെയും നിരണം വില്ലേജിലെ പമ്പയാറിന്റെയും തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കേണ്ട മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, നിരണം വെസ്റ്റ് എം ഡി എല്‍ പി എസ്, കടപ്ര സെന്റ് മേരീസ് യുപിഎസ് തുടങ്ങിയ സ്കൂളുകള്‍ സന്ദര്‍ശിച്ചു. വിവിധ സ്ഥലങ്ങളിലെ പ്രളയ സാധ്യത, സുരക്ഷാക്രമീകരണങ്ങള്‍, മുന്‍ വര്‍ഷങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ വിശദാംശങ്ങള്‍ തുടങ്ങിയവ വിലയിരുത്തി.
പെരിങ്ങര വില്ലേജ് ഓഫീസര്‍ പി ശിവകുമാര്‍ , നിരണം വില്ലേജ് ഓഫീസര്‍ എസ് ശ്രീകല തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
date
- Log in to post comments