Skip to main content

എം.ബി.എ. അഭിമുഖം

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 202628 എം.ബി.എ. (ഫുൾ ടൈം) ബാച്ചിൽ ജൂൺ 15 രാവിലെ 10.30 മുതൽ 12.00 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തും.   ഡിഗ്രിക്ക് 50%  മാർക്കുംസി-മാറ്റ് (CMAT) / കെ-മാറ്റ് (K-MAT)/ ക്യാറ്റ് (CAT) യോഗ്യത നേടിയിട്ടുളളവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക്  20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി.ഫിഷറീസ് വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്:  8547618290/9496366741www.kicma.ac.in. അപേക്ഷർ ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്meet.google.com/nns-rwot-fuj

പി.എൻ.എക്‌സ്. 1961/2026

date