Post Category
ഭവന നിര്‍മ്മാണ ബോര്‍ഡില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴിവ്: സ്ത്രീകള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് മലപ്പുറം ഡിവിഷന്‍ ഓഫീസില്‍ ഒഴിവുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ മലപ്പുറം മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന വനിത ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 45 വയസ്സില്‍ താഴെയുള്ള വനിതകള്‍ ജൂണിന് 22ന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷാ ഫോം മലപ്പുറം കോട്ടപ്പടിയിലുള്ള ഡിവിഷന്‍ ഓഫീസില്‍ നിന്ന് 118/രൂപ അടച്ച് നേരിട്ട് വാങ്ങണം. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡിവിഷനില്‍ ലഭ്യമാണ്. ഫോണ്‍: 0483-2735003.
date
- Log in to post comments