Skip to main content

ഭക്ഷ്യ കമ്മീഷന്‍ സന്ദര്‍ശനം നടത്തി

ആദിവാസി ഉന്നതികളിലെ ഭക്ഷ്യ വിതരണം വിലയിരുത്താനും ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം വി. രമേശന്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കൊടുമ്പുഴ ആദിവാസി ഉന്നതിയിലെ കല്ലരയും ഉന്നതിയിലെ അങ്കണവാടിയും സന്ദര്‍ശിക്കുകയും ഊര് മൂപ്പന്‍ കേളന്‍ എന്ന ഗോപാലകൃഷ്ണന്‍, ഉന്നതി നിവാസികള്‍ എന്നിവരുമായും സംസാരിക്കുകയും ഉന്നതിയിലെ റേഷന്‍ വിതരണവും അങ്കണവാടി മുഖേനയുള്ള ഭക്ഷ്യ വിതരണവും വിലയിരുത്തുകയും ചെയ്തു. ജില്ലാ സപ്ലൈ ഓഫീസര്‍ എ.എസ്., ബീന, ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് അംഗം എന്‍.ദിവ്യ, ജൂനിയര്‍ സൂപ്രണ്ട് ഷാജിമോന്‍, റേഷനിങ്് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ് അയനിക്കുത്ത്, പി. പ്രദീപ്, എം.എസ്.ദിനേശ്കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.കെ.മകൃഷ്ണന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആകാശ് ചന്ദ്രന്‍, എന്‍.എം.ആര്‍.വാച്ചര്‍മാരായ സുരേന്ദ്രന്‍, ലിബിന്‍ എന്നിവരും കമ്മീഷനൊപ്പം അനുഗമിച്ചു.

തുടര്‍ന്ന് ഓടക്കയം ഗവ യു.പി. സ്‌കൂള്‍ സന്ദര്‍ശിച്ച കമ്മീഷന്‍ സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം പരിശോധിക്കുകയും, മണ്‍സൂണ്‍ ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ഷിഗല്ല പോലുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഭക്ഷണ വിതരണത്തിലും പരിസര ശുചിത്വത്തിലും കര്‍ശന ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദ്ദേശം നല്‍കി.

date