Skip to main content

അറിയിപ്പുകള്‍

സ്റ്റാഫ് നഴ്‌സ് നിയമനം

കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസവേതനത്തില്‍ സ്റ്റാഫ് നഴ്‌സ് നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 17ന് രാവിലെ ഒമ്പതിന് ആശുപത്രി കോണ്‍ഫറന്‍സ് റൂമില്‍ നടക്കും. യോഗ്യത: ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്. പ്രായപരിധി: 21-45.എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ പി.എസ്.സി മുഖേന ഒഴിവ് നികത്തുന്നത് വരെയോ  90 ദിവസത്തേക്കോ ആണ് നിയമനം. 10 കിലോമീറ്റര്‍ ദൂരപരിധിയിലുള്ളവര്‍ക്കും പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2370883.

സ്വീപ്പര്‍ നിയമനം

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്വീപ്പര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 20ന് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത, പ്രായം, വിലാസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം.

അങ്കണവാടി വര്‍ക്കര്‍ നിയമനം

ഐ.സി.ഡി.എസ് കൊടുവള്ളി പ്രോജക്ടിന് കീഴില്‍ കൊടുവള്ളി നഗരസഭയില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് കവിയാത്തവരും നഗരസഭയില്‍ സ്ഥിരതാമസക്കാരുമാകണം. അപേക്ഷ ജൂലൈ 10ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വിലാസം: ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് കൊടുവള്ളി, മിനി സിവില്‍ സ്റ്റേഷന്‍, കൊടുവള്ളി, കോഴിക്കോട് -673572. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0495 2211525 നമ്പറില്‍ ബന്ധപ്പെടാം.

ഐ.ടി.ഐ പ്രവേശനം

വളയം ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ എന്നീ എന്‍.സി.വി.ടി ദ്വിവത്സര കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് https://www.itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും  https://det.kerala.gov.in എന്ന ലിങ്ക് വഴിയും ജൂണ്‍ 30 വരെ അപേക്ഷിക്കാം. ആഗസ്റ്റ് ഒന്നിന് 14 വയസ്സ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായപരിധിയില്ല. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0496-2461263, 9947161984.

കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ പ്രവേശനത്തിന് ജൂണ്‍ 30ന് വൈകീട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും https://det.kerala.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് വഴിയുമാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷകര്‍ ജൂണ്‍ 18 മുതല്‍ സമീപത്തെ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ നേരിട്ടെത്തി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495-2377016.

മത്സ്യബന്ധന യാനങ്ങള്‍ക്ക് കണ്ടിഷന്‍ സര്‍വേ സര്‍ട്ടിഫിക്കറ്റ് 

നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയ മത്സ്യബന്ധന യാനങ്ങള്‍ കണ്ടിഷന്‍ സര്‍വേ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സര്‍വേയര്‍ മുമ്പാകെ പരിശോധനക്ക് ഹാജരാക്കണം. ഇതിനായി ജൂണ്‍ 22നകം ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടാം.

അധ്യാപക നിയമനം

കോടഞ്ചേരി ഗവ. കോളേജില്‍ കെമിസ്ട്രി വിഭാഗത്തില്‍ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 23ന് രാവിലെ 10.30ന് നടക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ പൂരിപ്പിച്ച ബയോഡേറ്റയും (മാതൃക www.kodencherycollege.ac.in/downloads വെബ്‌സൈറ്റില്‍) ആവശ്യമായ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 9188900234.

ഐ.ടി.ഐ സംവരണ സീറ്റുകളില്‍ പ്രവേശനം 

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ 13 ഐ.ടി.ഐകളിലെ 14 ട്രേഡുകളില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് സംവരണം ചെയ്ത 280 സീറ്റുകളില്‍ പ്രവേശനത്തിന് www.labourwelfarefund.in മുഖേന അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 750 രൂപ സ്‌റ്റൈപ്പന്റ് നല്‍കും.

date