Post Category
മഴക്കാല സാംക്രമിക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മഴക്കാലമായതോടെ ഡെങ്കിപ്പനി, എലിപ്പനി, വെസ്റ്റ് നൈല്‍ പനി, ജപ്പാന് ജ്വരം, ഷിഗല്ല, മറ്റു വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി അറിയിച്ചു.
ജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉണ്ടെങ്കില്‍ മാത്രമാണ് പകര്‍ച്ചവ്യാധികള്‍ വേണ്ടവിധം നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുകയുള്ളൂ എന്നും വിവിധ പകര്‍ച്ചപ്പനികളുടെ വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണം സ്ഥിരമായും തുടര്‍ച്ചയായും നടത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
date
- Log in to post comments