Skip to main content

കൊതുകിന്റെ ഉറവിട നശീകരണം പ്രധാനം

* ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ കൊതുക് പെരുകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ വീടിനകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടവരരുത്.
* ചെടിച്ചട്ടികള്‍, ഫ്രിഡ്ജ്, എ.സി എന്നിവയുടെ ട്രേകള്‍, അലക്ഷ്യമായി കിടക്കുന്ന പാത്രങ്ങള്‍, ചിരട്ടകള്‍, കുപ്പികള്‍, ടയര്‍, മുട്ടത്തോട്, മറ്റു വസ്തുക്കള്‍, സണ്‍ഷെയ്ഡ്, ടെറസ്സ്, ടാര്‍പ്പോളിന്‍ എന്നിങ്ങനെ വെള്ളം കെട്ടിനിന്ന് കൊതുക് വളരുവാന്‍ ഇടയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കേണ്ടതാണ്.
* വെള്ളം സംഭരിക്കുന്ന പാത്രങ്ങള്‍ കൊതുകുകള്‍ മുട്ടയിടാതിരിക്കാനായി കൊതുകുവലയോ തുണിയോ ഉപയോഗിച്ച് മൂടുക.
* കക്കൂസിന്റെ വെന്റ് പൈപ്പുകള്‍ വലകള്‍ കൊണ്ട് കെട്ടിവെക്കുക, ടാങ്കിന്റെ സ്ലാബുകളിലെ വിടവുകള്‍ നികത്തുക, ഓടകളിലെ മാലിന്യങ്ങള്‍ നീക്കി വെള്ളം സുഗമമായി ഒഴുക്കിവിടുക തുടങ്ങിയ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
* കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവല, ലേപനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കണം.

date