2025 നെഹ്‌റു ട്രോഫി: നീക്കിയിരുപ്പ് 1.02 കോടി രൂപ
സ്പോൺസർഷിപ്പായി ലഭിച്ചത് 2,40,07,502 രൂപ
71ാമത് നെഹ്റു ട്രോഫി ജലമേള വിജയകരമായി പൂർത്തിയായപ്പോൾ 1,02,27,433 രൂപ നീക്കിയിരുപ്പ്. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി വി നായരുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ജലമേളയുടെ കണക്കുകൾ അംഗീകരിച്ചത്.
കഴിഞ്ഞ വർഷത്തെ നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മറ്റി മികച്ച രീതിയിൽ പ്രവർത്തിച്ചതായും ജലമേള വലിയ വിജയമായതായും ജില്ലാ കളക്ടർ ആമുഖഭാഷണത്തിൽ പറഞ്ഞു. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ യോഗത്തിൽ സന്നിഹിതനായി. 4,44,90,938.92 കോടി രൂപയാണ് ആകെ വരവ്. ടിക്കറ്റ് വില്പനയിലൂടെ 89,98,510 രൂപയും സ്പോൺസർഷിപ്പിലൂടെ 2,40,07,502 രൂപയും ലഭിച്ചു. രജിസ്ട്രേഷൻ ഫീസ് 72000, സംസ്ഥാന ടൂറിസം ഗ്രാൻഡ് ഒരു കോടി, ബാങ്ക് പലിശയായി 4,52,926 രൂപയും ആങ്കറിങ് ചാർജായി 9,60,000 രൂപയും ലഭിച്ചു. വള്ളങ്ങൾക്ക് ബോണസായി 1,46,74,250 രൂപയും മെയിൻ്റനൻസ് ഗ്രാൻഡായി 15,96,000 രൂപയും നൽകി.
2024, 2025 ഇൻഫ്രാ സ്ട്രക്ചർ കമ്മറ്റികൾക്കായി 68,59,064 രൂപയും ചെലവഴിച്ചു. പ്രൈസ് മണിക്കും മെമൻ്റോകൾക്കുമായി 8,09,920 രൂപയും ചെലവഴിച്ചു.
പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള പ്രാരംഭ നടപടികൾ ഇന്ന്(16) ന് ആരംഭിക്കുമെന്നും ജൂൺ 22 ഓടെ പുതിയ കമ്മറ്റി നിലവിൽ വരുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. വള്ളങ്ങൾക്കുള്ള ബോണസ് 10 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നടപടി സ്വീകരിക്കാൻ അടുത്ത കമ്മറ്റിയോട് ശുപാർശ ചെയ്യാൻ യോഗം തീരുമാനിച്ചു. 2025 ജലമേളയുടെ വരവ് ചെലവ് കണക്കുകൾ ഡെ. കളക്ടർ പി എൻ അനി അവതരിപ്പിച്ചു. ഓഡിറ്റ് പരിശോധനയുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങളും കണ്ടെത്തലുകളും ഇൻ്റേണൽ ഓഡിറ്റ് കമ്മിറ്റിക്ക് വേണ്ടി എ എൻ പുരം ശിവകുമാർ അവതരിപ്പിച്ചു. നഗരസഭ അധ്യക്ഷ മോളി ജേക്കബ്, മുൻ എം എൽ എ അഡ്വ. എ എ ഷുക്കൂർ, എ ഡി എം ബി ജ്യോതി, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ, ആർ കെ കുറുപ്പ്, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു പ്രധാന ചെലവുകൾ:
ബോട്ട് ഹയർ ചാർജ്-10,30,000
കൾച്ചറൽ പരിപാടികൾ -18,00,000
ജില്ലാ കളക്ടർ ചാരിറ്റബിൾ ഫണ്ട്-5,00000
ഫുഡ് ആൻഡ് അക്കമഡേഷൻ-6,78,415
ഫീഡിങ് ചാർജ്-6,49,140
ജി എസ് റ്റി-5,34,427
ഹോണറേറിയം-5,13,400
ഹൗസ് ബോട്ട് വാടക-1,80,100
ജങ്കാർ വാടക-2,00,000
ഫിനിഷിങ് ഡിവൈസ്-3,50,000
പബ്ലിസിറ്റി-7,00,140
പ്രിൻ്റിങ് ആൻഡ് സ്റ്റേഷനറി-6,43,923
സുവനീർ-2,50,000
യൂണിഫോം-4,43,188
- Log in to post comments