നാഷണല്‍ ലോക് അദാലത്ത്: ജില്ലയില്‍ 457 കേസുകള്‍ തീര്‍പ്പാക്കി
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 457 കേസുകള്‍ തീര്‍പ്പാക്കി. വിവിധ കേസുകളിലായി ആകെ 5,31,60,989 രൂപ വിധിച്ചു.
വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായവര്‍ക്കായി 5,16,73,989 രൂപയാണ് നഷ്ടപരിഹാരമായി കോടതി മുഖേന ലഭ്യമാക്കിയത്. ദേശസാത്കൃത-സ്വകാര്യ ബാങ്കുകളിലെ വായ്പ കുടിശ്ശികയുമായി ബന്ധപ്പെട്ട പരാതികളില്‍ 4,58,46,148 രൂപ തിരിച്ചടവായും ലഭിച്ചു.
അദാലത്തിന്റെ ഭാഗമായി മജിസ്ട്രേറ്റ് കോടതികളില്‍ നടന്ന പ്രത്യേക സിറ്റിങ്ങില്‍ 5,111 പെറ്റി കേസുകളില്‍ നിന്നായി സര്‍ക്കാരിലേക്ക് പിഴ ഇനത്തില്‍ 75,27,550 രൂപ ലഭിച്ചതായും അധികൃതര്‍ അറിയിച്ചു.
പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ്, അഡീഷണല്‍ ജില്ലാ ജഡ്ജി എം.സുലേഖ, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സിവില്‍ ജഡ്ജുമായ (സീനിയര്‍ ഡിവിഷന്‍) എം.കെ രഞ്ജിനി എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.
- Log in to post comments