Post Category
ഭാരത സെന്‍സസ്: നഗരസഭയില്‍ പരിശീലനം പൂര്‍ത്തിയായി
ഭാരത സെന്‍സസ്: നഗരസഭയില്‍ പരിശീലനം പൂര്‍ത്തിയായി
ഭാരത സെന്‍സസ് 2027 ന്റെ ഭാഗമായി പാലക്കാട് നഗരസഭയില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നിയോഗിച്ച എന്യൂമറേറ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ഒരു ദിവസം രണ്ട് ബാച്ച് വീതം മൂന്ന് ഘട്ടമായി ഗവ. മോയന്‍സ് മോഡല്‍ ഹൈസ്‌കൂള്‍ ഹാളിലാണ് പരിശീലനം നടത്തിയത്. സെല്‍ഫ് എന്യൂമറേഷനില്‍ ചോദ്യാവലി പൂരിപ്പിക്കേണ്ട വിധം, ട്രെയിനിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കേണ്ട രീതി, വീട് സന്ദര്‍ശന വേളയിലെ വിവരശേഖരണം, പെരുമാറ്റ രീതി മുതലായ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഒരു ബാച്ചില്‍ 49 പേര് വീതം ആകെ 294 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. പരിശീലനം ലഭിച്ച ഫീല്‍ഡ് ട്രെയിനേഴ്സാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്.
date
- Log in to post comments