Post Category
എം.ബി.എ അഭിമുഖം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2026-28 ബാച്ചിലേയ്ക്കുളള ഒഴിവുളള സീറ്റുകളിലേക്ക് ജൂണ്‍ 18 രാവിലെ 10 മുതല്‍ നെയ്യാര്‍ഡാമിലെ കിക്മ ക്യാമ്പസില്‍ അഭിമുഖം നടത്തും.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുളളവര്‍ക്കും സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. യോഗ്യത:50 ശതമാനംമാര്‍ക്കില്‍ കുറയാതെയുളള ബിരുദവും , പ്രവേശന പരീക്ഷ സ്കോറും. വിവരങ്ങള്‍ക്ക്: www.kicma.ac.in ഫോണ്‍: 8547618290, 9496366741.
date
- Log in to post comments