Post Category
ടോപ് സ്‌കോറര്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2025-26 അധ്യയന വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസ്സുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരും സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. സ്ട്രീമുകളില്‍ അഗ്രിഗേറ്റ് 90% ന് മുകളില്‍ (അഡീഷണല്‍ വിഷയം ഒഴികെ) മാര്‍ക്ക് ലഭിച്ചവരുമായ വിമുക്ത ഭടന്മാരുടെയും വിമുക്തഭട വിധവകളുടെയും മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് സര്‍വീസ് പ്ലസ് വഴി ഓണ്‍ ലൈനായി അപേക്ഷിക്കാം. https://serviceonline.gov.in/kerala വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ആഗസ്റ്റ് 10 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍ : 0483-2734932.
date
- Log in to post comments