Post Category
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ നിയമനം
എടവണ്ണ ഗ്രാമപഞ്ചായത്തില്‍ 22-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കുന്നുമ്മല്‍ അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എടവണ്ണ പഞ്ചായത്തിലെ 22-ാം വാര്‍ഡിലെ സ്ഥിരതാമസക്കാരായിരിക്കണം. ഇവരുടെ അഭാവത്തില്‍ അങ്കണവാടി സ്ഥിതി ചെയ്യുന്ന വാര്‍ഡിന്റ തൊട്ടടുത്ത വാര്‍ഡുകളിലെ (വാര്‍ഡുകള്‍ 23, 20, 21, 11, 10, 5) സ്ഥിര താമസക്കാരായ വനിതകളേയും പരിഗണിക്കും. ക്രഷ് വര്‍ക്കര്‍, ഹെല്‍പര്‍ തസ്തികയുടെ പ്രായപരിധി- 18-35. ക്രഷ് വര്‍ക്കര്‍ പ്ലസ് ടു പാസായവരും ഹെല്‍പ്പര്‍ എസ്.സ്.എല്‍.സി വിജയിച്ചവരുമായിരിക്കണം. ജൂലൈ മൂന്നിന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും അരീക്കോട് ശിശുവികസന പദ്ധതി ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍-9188959781.
date
- Log in to post comments