ഐ.ടി.ഐ.കളില്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം
മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലയിലെ ഗവ. ഐ.ടി.ഐ.കളില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2024 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ചുരുങ്ങിയത് വിദ്യാഭ്യാസ സബ് ജില്ലാതല മത്സരങ്ങളില്‍ ഏതെങ്കിലും കായിക ഇനത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനമെങ്കിലും നേടിയവരായിരിക്കണം.സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ അതാത് ഐ.ടി.ഐ.കളില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത, സ്പോര്‍ട്സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (ഐ.ടി.ഐ.യുടെ എണ്ണം അനുസരിച്ച്) മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ലഭ്യമാക്കണം. ഐ.ടി.ഐ.കളില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി തന്നെയായിരിക്കും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതിയും. ഫോണ്‍-9495243423.
- Log in to post comments