Skip to main content
സെൽഫ് എന്യൂമറേഷൻ: ഹെൽപ് ഡെസ്‌ക് തുടങ്ങി

സെൽഫ് എന്യൂമറേഷൻ: ഹെൽപ് ഡെസ്‌ക് തുടങ്ങി

 

സെൻസസ് 2027 സെൽഫ് എന്യൂമറേഷൻ നടത്തുന്നതിനായി കലക്ടറേറ്റിൽ സജ്ജീകരിച്ച ഹെൽപ്പ് ഡെസ്‌ക് ജില്ലാ കലക്ടർ പി വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും ജീവനക്കാർക്കും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം. ഉദ്ഘാടനത്തിൽ ഐഡിഎം ഇൻ ചാർജ് കെ ബാലഗോപാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. പി വിനീഷ്, ഐടി മിഷൻ  ജില്ലാ പ്രോജക്ട് മാനേജർ സി.എം മിഥുൻ കൃഷ്ണ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് സുധീഷ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സിബി എൻ. തുടങ്ങിയവർ സംബന്ധിച്ചു.

date