Skip to main content

ജില്ലാതല അറിയിപ്പുകൾ

 അദ്ധ്യാപക നിയമനം 

പട്ടികവർഗ വികസനവകുപ്പിന് കീഴിൽ തളിപ്പറമ്പ് പട്ടുവത്ത് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 2026-27 അദ്ധ്യയന വർഷം ഫിസിക്സ് (1), പൊളിറ്റിക്കൽ സയൻസ്(1), ഇക്കണോമിക്സ‌് (1), കൊമേഴ്സ് (1-പ്രതീക്ഷിത ഒഴിവ്) അദ്ധ്യാപക തസ്തികകളിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പി എസ് സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 24 ന് 5 മണിക്ക് മുൻപായി കണ്ണൂർ സിവിൽ സ്റ്റേഷൻ, അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ ടി ഡി പി ഓഫീസിൽ ലഭിക്കണം. ഫോൺ : 0497 2700357.

 അപേക്ഷ ക്ഷണിച്ചു 

പേരാവൂർ ഗവ. ഐ.ടി.ഐ-യിൽ എൻസിവിടി അംഗീകൃത ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ എന്നീ ദ്വിവത്സര കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30. ഫോൺ: 0490 2996650.

 ഡോക്ടർ ഒഴിവ് 

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് ഇരിട്ടി നഗരസഭ 2026-27 പ്രൊജക്റ്റ് വഴി നിയമിക്കുന്ന ഡോക്ടർക്ക് വേണ്ടിയുള്ള അഭിമുഖം ജൂൺ 22 ന് ഉച്ച 12 മണിക്ക് ജില്ലാ കലക്ടറേറ്റിൽ നടത്തും. ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം എത്തണം.  ഫോൺ: 0490 2493180.

അത്ലറ്റിക്സ് കോച്ച് 

​പയ്യന്നൂർ കരിന്തളം പെരിങ്ങോമിലെ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്‌സ് സ്‌കൂൾ  2026-27 അധ്യയന വർഷം ഗസ്റ്റ് അത്ലറ്റിക്സ‌് കോച്ച് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ നൽകുന്ന സി, ഡി ലൈസൻസുകളും, അത്ലറ്റിക‌് ഫെഡറേഷൻ ഓഫ് ഇന്ത്യ നൽകുന്ന കോച്ചിംഗ് ലൈസൻസും ഉള്ളവർക്ക് മുൻഗണന. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 24 ന് രാവിലെ പത്ത് മണിക്ക് സ്‌കൂളിൽ നേരിട്ട് എത്തണം. ഫോൺ 88485547061.

ക്വട്ടേഷൻ 

​കണ്ണൂർ ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗ്,  ലൈബ്രറി കെട്ടിടത്തിൽ ഗ്രിൽ സ്ഥാപിക്കുന്ന പ്രവൃത്തി നിർവഹിക്കുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും മുദ്രവെച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു.
​വിവരങ്ങൾക്ക് ​ www.gcek.ac.in ൾ. ഫോൺ: 0497-2780226 ക്വട്ടേഷൻ സമർപ്പിക്കേണ്ട ​അവസാന തീയതി ​ജൂൺ 26 ഉച്ച 12.30.

 കൂത്തുപറമ്പ് ഗവ ഐ.ടി.ഐ പ്രവേശ​നം 

കൂത്തുപറമ്പ് ഗവ. ഐ.ടി.ഐ യിലെ 2026 വർഷത്തെ പ്രവേശനത്തിനുള്ള എൻ.സി.വി.ടി കോഴ്‌സുകളായ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, ഫിറ്റർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻ്റ് പ്രേഗ്രാമിംഗ് അസിസ്റ്റൻ്റ് ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി സമർപ്പിച്ച് അപേക്ഷ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം സമീപത്തുള്ള ഏതെങ്കിലും ഗവൺമെൻ്റ് ഐ.ടി.ഐ യിൽ ജൂൺ 30-നകം ഹാജരായി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം. ഫോൺ 0490-2364535.

 ജില്ലാ പഞ്ചായത്തിൽ ഒഴിവ് 

ജില്ലാ പഞ്ചായത്തിൽ ഒരു ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് (എൽഎംവി), ഇലക്ട്രീഷ്യൻ, പ്ലംമ്പർ കം മൈക്ക് ഓപ്പറേറ്റർ (മൾട്ടിടാസ്ക് വർക്കർ) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ഇലക്ട്രീഷ്യന് ദ്വിവത്സര ഐ ടി ഐ യോഗ്യത വേണം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.  അഭിമുഖം യഥാക്രമം ജൂൺ 22 ന് രാവിലെ 11 മണിക്കും ജൂൺ 23 ന് രാവിലെ 11 മണിക്കും കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും. നിശ്ചിത യോഗ്യതയുള്ള, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള, 18-36 പ്രായപരിധിയിൽപ്പെട്ടവർക്ക് പങ്കെടുക്കാം. പട്ടികജാതി /പട്ടിക വർഗ/പിന്നോക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഫോൺ 0497 2700205.

 ഹൈസ്കൂൾ ടീച്ചർ 

ഗവ. ടൗൺ ഹയർ സെക്കണ്ടറി സ്കൂൾ - ഫിസിക്കൽ സയൻസ് ഹൈസ്കൂൾ ടീച്ചർ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂൺ 19 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച്. അസ്സൽ സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ കാർഡ് എന്നിവ സഹിതം എത്തണം.

ഐ.ടി.ഐ പ്രവേശനം 

സർക്കാർ ഐ.ടി.ഐകളിലെ മെട്രിക്, നോൺ-മെട്രിക് ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാം.

https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ https://det.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമായ ലിങ്ക് വഴിയോ അപേക്ഷ നൽകാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് വിവരങ്ങൾ കൃത്യമായി പരിശോധിക്കണം. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കും ഗവൺമെന്റ് ഐ.ടി.ഐയിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിന്റെ സേവനം ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്ക് 9895265951 എന്ന നമ്പറിൽ ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.

date