Skip to main content

വായനദിന- മാസാഘോഷം ജില്ലാതല ഉദ്ഘാടനം നാളെ (ജൂണ്‍ 19)

പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ല ഭരണകൂടം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാദിന- മാസാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 രാവിലെ 10.30 ന് കുളനട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആന്റോ ആന്റണി എംപി നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷയാകും. തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ മുഖ്യാതിഥിയാകും. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല ചെയര്‍പേഴ്സണ്‍ ഫാ. എബ്രഹാം മുളമൂട്ടില്‍ വായനദിന പ്രതിജ്ഞ ചൊല്ലും. ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മ മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് അംഗം സബിത അജയകുമാര്‍ പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തും. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി കെ നസീര്‍, കാന്‍ഫെഡ് ജില്ല അധ്യക്ഷന്‍ എസ് അമീര്‍ ജാന്‍, പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍ ചാര്‍ജ് അമ്പിളി ഭാസ്‌ക്കര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, സാക്ഷരത മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ റ്റോജോ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. ദേശീയ- സംസ്ഥാന പുരസ്‌ക്കാരത്തിനര്‍ഹരായ അധ്യപകരെ ആദരിക്കും.
കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ പി എന്‍ പണിക്കരുടെ 31-ാം ചരമദിനമായ ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ വിവിധ പരിപാടികളാണ് വായനാദിന- മാസാഘോഷത്തോടനുബന്ധിച്ച് നടത്തുന്നത്.

 

date