Skip to main content

കൈറ്റ് വിക്ടേഴ്‌സിൽ പ്രത്യേക പരിപാടി ‘ദി ഗ്ലോബൽ വിസിൽ’ ഇന്നുമുതൽ

ലോക കപ്പ് ഫുട്‌ബോളിന്റെ ചരിത്രംപങ്കെടുക്കുന്ന രാജ്യങ്ങളുടെ ഭൂമിശാസ്ത്ര പ്രത്യേകതകൾഭൂപ്രകൃതികാലാവസ്ഥഅവർ ഫുട്‌ബോളിനു നൽകിയ സംഭാവനകൾ ഉൾപ്പെടെ വിശകലനം ചെയ്യുന്ന പ്രത്യേക പരിപാടി 'ദി ഗ്ലോബൽ വിസിൽ'  കൈറ്റ്  വിക്ടേഴ്‌സിൽ ശനിബുധൻ ദിവസങ്ങളിൽ രാവിലെ 9.30 നും രാത്രി 8.00 നും സംപ്രേഷണം ചെയ്യുന്നു. 1 മില്ല്യൺ തൂഫാൻ ഗോൾസ് വേൾഡ്കപ്പ് 2026 എന്ന പേരിൽ ആരംഭിച്ച സംസ്ഥാനതല ക്യാമ്പിന്റെ ഭാഗമായാണ് പരിപാടി നിർമ്മിച്ചിരിക്കുന്നത്.

പി.എൻ.എക്‌സ്. 2083/2026

date