Post Category
സംയോജിത പഞ്ചവത്സര എൽ.എൽ.ബി പ്രവേശനം: ഫോട്ടോ, ഒപ്പ് എന്നിവയിലെ ന്യൂനതകൾ പരിഹരിക്കാം
2026-ലെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്കായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് അവരവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാം. www.cee.kerala.gov.in ൽ നൽകിയിട്ടുള്ള 'FIVE YEAR LLB 2026-Candidate Portal' ലിങ്കിൽ പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകൾ ഉള്ളപക്ഷം തിരുത്തുന്നതിനാവശ്യമായ സൗകര്യം ജൂൺ 22 ഉച്ചയ്ക്ക് 2 വരെ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക്: 0471-2332120, 0471-2338487.
പി.എൻ.എക്‌സ്. 2091/2026
date
- Log in to post comments