Skip to main content

*വായനാ മാസാചരണം; ജില്ലാതല ഉദ്ഘാടനം ഇന്ന് മാനന്തവാടിയില്‍*

 ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വായനാ മാസാചരണം- പി.എന്‍ പണിക്കര്‍ അനുസ്മരണം ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് (ജൂണ്‍ 19) രാവിലെ 11.30 ന്  ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വ്വഹിക്കും. പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, പൊതുവിദ്യാഭ്യാസവകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ്  സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടിയില്‍  മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍  അധ്യക്ഷനാവും. എഴുത്തുകാരന്‍ വാസുദേവന്‍ ചീക്കല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി  ചെയര്‍പേഴ്സണ്‍ പി.വി എസ് മൂസ വായനാദിന പ്രതിജ്ഞ ചൊല്ലും.  നഗരസഭാ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.വി ജോര്‍ജ്ജ്, വാര്‍ഡ് കൗണ്‍സിലര്‍ ഹംസ, പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ സുമ, അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ മത്തായി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സി തോമസ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി അര്‍ജുന്‍ പി ജോര്‍ജ്, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍,  വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുക്കും.

date