*ഐ.ടി.ഐ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം*
ജില്ലയിലെ ഐ.ടി.ഐകളില്‍ കായിക താരങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. 2024 ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ സ്‌കൂള്‍ തലത്തില്‍ സബ് ജില്ലാ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനമോ അല്ലെങ്കില്‍ ജില്ലാ കായിക സംഘടനകള്‍ സംഘടിപ്പിക്കുന്ന ജില്ലാ മത്സരത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനമോ ലഭിക്കുന്നതാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഐ.ടി.ഐ കോഴ്‌സിന് സമര്‍പ്പിക്കുന്ന അപേക്ഷയുടെയും കായിക നേട്ടം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും യോഗ്യതാ പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനോടൊപ്പം അഞ്ച് രൂപ തപാല്‍ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഐ.ടി.ഐ കോഴ്‌സിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി തന്നെയായിരിക്കും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി. ഫോണ്‍: 04936 202658
- Log in to post comments