സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി എറണാകുളത്ത് തെളിവെടുപ്പ് നടത്തുന്നു
സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി
ജൂൺ 11 ന് രാവിലെ 11 മണി മുതൽ എറണാകുളം ഗസ്റ്റ് ഹൗസിൽ തെളിവെടുപ്പ് നടത്തും.പൊതു ജനങ്ങൾക്ക് പരാതികൾ അതോറിറ്റി മുൻപാകെ നേരിട്ട് സമർപ്പിക്കാവുന്നതാണ്.
എല്ലാത്തരത്തിലുമുള്ള ഗുരുതര സ്വഭാവ പരാതികളും നേരിട്ട് സമർപ്പിക്കാൻ അവസരമുണ്ടായിരിക്കും
കൗൺസിലിംഗ് സൈക്കോളജി കോഴ്സുകൾക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 18 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാവുന്നതാണ് ഉയർന്ന പ്രായപരിധിയില്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://app.srccc.in/register എന്ന ലിങ്ക് വഴി ജൂൺ 30-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വൈറ്റില തമ്മനത്തുള്ള നാറ്റി സെന്ററാണ് (NNATTI Centre) ഇതിന്റെ ജില്ലയിലെ പഠനകേന്ദ്രം. കൂടുതൽ വിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ: 9037336938
ആലുവ മെട്രോ സ്റ്റേഷനിൽ 'കേര നെക്റ്റർ' നീര പാർലർ പ്രവർത്തനം ആരംഭിച്ചു
നാളികേര വികസന ബോർഡിന്റെ (സി ഡി ബി) ആഭിമുഖ്യത്തിൽ മലമ്പുഴ ബ്ലോക്ക് നാളികേര ഉത്പാദക ഫെഡറേഷന്റെ ഉടമസ്ഥതയിലുള്ള 'കേര നെക്റ്റർ' നീര പാർലർ ആലുവ മെട്രോ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. മുഖ്യ നാളികേര വികസന ഓഫീസർ ഡോ. ബി. ഹനുമന്ത ഗൗഡ പാർലറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആയിരത്തിലധികം തെങ്ങ് കർഷകർ അംഗങ്ങളായ ഫെഡറേഷന്റെ മുന്നൂറോളം തെങ്ങുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ നീരയാണ് ഈ ഔട്ട്ലെറ്റ് വഴി വിതരണം ചെയ്യുന്നത്. നീരയ്ക്ക് പുറമെ കർഷകർ ഉത്പാദിപ്പിക്കുന്ന നീര ഷുഗർ, നീര ഹണി, നാളികേരം, കരിക്കൻ, വെളിച്ചെണ്ണ എന്നിവയും ഇവിടെ ലഭ്യമാണ്. കർഷക ഉത്പാദന സംഘങ്ങളിലൂടെ നാളികേര കർഷകരുടെ സംരംഭകത്വ വികസനം, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം, വിപണിയിലെ നേരിട്ടുള്ള ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് നാളികേര വികസന ബോർഡ് ഇതിലൂടെ ലക്ഷ്യമിടുന്നത് .
പി.ആര്.ഡി. ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിനായി ഫോട്ടോ കവറേജ് നടത്തുന്നതിന് എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ എസ്.എല്‍.ആര്/മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയണം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം.
വൈഫൈ കാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായും, പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായും സേവനം അനുഷ്ഠിച്ചവര്‍ക്കും, മുന്‍ഗണന നല്‍കും. പേര്, വീട്ടുവിലാസം, ഏറ്റവും പുതിയ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തയ്യാറാക്കേണ്ടത്. അസല്‍ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷയും അനുബന്ധരേഖകളും തപാലിലോ ഓഫീസില്‍ നേരിട്ടോ നല്‍കാം.
പ്രവൃത്തിപരിചയം ഉള്‍പ്പെടെ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാർക്ക് അവന്യു റോഡ്, പിൻ-682011 എന്ന വിലാസത്തിൽ ജൂണ്‍ 15 ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. വിശദവിവരങ്ങള്‍ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്ന് ലഭിക്കും.
ഫോണ്‍: 0484 -2354208, 0484- 2954208
ഇമെയിൽ- dio.ekm@gmail.com
വാക്ക് ഇൻ ഇൻ്റെർവ്യു ഇന്ന്
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂറോളജി, ജനറൽ സർജറി എന്നീ വിഭാഗങ്ങളിലേക്കായി ജൂനിയർ റെസിഡൻ്റുമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇൻ്റെർവ്യു ഇന്ന് (ജൂൺ 11) നടക്കും . 6 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ( എം ബി ബി എസ്), വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകേണ്ടതാണ്. പ്രവർത്തിപരിചയം അഭികാര്യം
കെൽട്രോൺ തൊടുപുഴ നോളഡ്ജ് സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു
കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററിൽ പുതിയ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
പിജിഡിസിഎ (PGDCA), ഡിസിഎ (DCA), വേഡ് പ്രോസസ്സിംഗ് ആൻഡ് ഡാറ്റാ എൻട്രി, ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിശദവിവരങ്ങൾക്കായി 04862-22281, 7909228182 എന്നീ ഫോൺ നമ്പറുകളിലോ, പാലാ റോഡിൽ ടൗൺ പള്ളിക്ക് എതിർവശമുള്ള പുളിമൂട്ടിൽ പ്ലാസ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന തൊടുപുഴ കെൽട്രോൺ നോളഡ്ജ് സെന്ററിലോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക ജീവനക്കാരുടെ ഒഴിവ്
കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക തസ്തികകളിൽ അധ്യാപക, അനധ്യാപക ജീവനക്കാരെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 19-ന് രാവിലെ 10 ന് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണം.
ഫോൺ: 0484-2558385, 2963385
- Log in to post comments