Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേയ്ക്ക് 2026-27 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ജൂലൈ 20 വരെ അപേക്ഷിക്കാം.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ  വഴിയോ ജൂലൈ 20 വരെ അപേക്ഷാ ഫീസ് ഒടുക്കാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.

അപേക്ഷകർഫിസിക്‌സ്കെമസ്ട്രിബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം. കൂടാതെ 50 ശതമാനം മാർക്കോടെ ഇൻഡ്യൻ നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജിഎൻഎം കോഴ്‌സ് പരീക്ഷ പാസായിരിക്കണം. അപേക്ഷകർ അക്കാദമിക വിവരങ്ങൾ സമർപ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം. അപേക്ഷാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല. സർവ്വീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 49 വയസ്സാണ്.

എൽ.ബി.എസ്സ് സെന്റർ ഡയറക്ടർ തിരുവനന്തപുരംഎറണാകുളംകോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നിശ്ചയിക്കുന്ന തീയതിയിൽ നടത്തുന്ന ഒരു പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയായിരിക്കും പ്രവേശനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

പി.എൻ.എക്‌സ്. 2139/2026

date