നഷാ മുക്ത് ഭാരത് അഭിയാന്‍
നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ 2026-27 വര്‍ഷത്തെ ജില്ലാതല കാമ്പയിന്‍ ഉദ്ഘാടനം ജില്ല കലക്ടര്‍ എ. നിസാമുദ്ദീന്‍ കലക്ടറേറ്റില്‍ നിര്‍വഹിച്ചു. ജീവനക്കാരും പൊതുജനങ്ങളും കലക്ടറേറ്റില്‍ സ്ഥാപിച്ച ബാനറില്‍ കയ്യൊപ്പ് ചാര്‍ത്തി. ജില്ല സാമൂഹ്യ നീതി ഓഫീസര്‍ ജെ. ഷംലാ ബീഗം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ്, എ ഡി എം രാജലക്ഷ്മി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സേതുലക്ഷ്മി, ആര്‍.ടി.ഒ സി. ശ്യാം, ജില്ല സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം.എസ് ശിവദാസ് എന്നിവര്‍ പങ്കെടുത്തു.
സാമൂഹ്യനീതി വകുപ്പും കിടങ്ങന്നൂര്‍ നവദര്‍ശന്‍ ഡീ അഡിക്ഷന്‍ സെന്ററും സംയുക്തമായി തിരുവല്ല മാര്‍ത്തോമ കോളജില്‍ ലഹരിക്കെതിരെ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയന്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പാള്‍ റ്റി.കെ. മാത്യു വര്‍ക്കി അധ്യക്ഷനായി. ജില്ല സാമൂഹ്യനീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, കിടങ്ങന്നൂര്‍ നവദര്‍ശന്‍ ഡീ അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ. അഭിഷേക് ഡാന്‍ ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.
ചിത്രം:
ജില്ല കലക്ടര്‍ എ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു
- Log in to post comments