Skip to main content

ജില്ലാതല അറിയിപ്പുകൾ

കോളേജിൽ ജെ.ആർ.എഫ് ഒഴിവ് 

മാനന്തവാടി ഗവ. കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം നടപ്പിലാക്കുന്ന ഐ.എസ്.ആർ.ഒയുടെ റെസ്പോണ്ട്' മേജർ റിസർച്ച് പ്രൊജക്റ്റിലേക്ക് ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് നേരിട്ടുള്ള അഭിമുഖം ​നട​ത്തുന്നു. മൈക്രോവേവ് ഇലക്ക്ട്രോണിക്സ്  സ്പെഷ്യലൈസേഷനോടെയുള്ള എം.എസ്‌സി/എം.ടെക് ഇലക്ട്രോണിക്‌സ് ബിരുദവും, യു.ജി.സി-നെറ്റ് / ഗേറ്റ് അല്ലെങ്കിൽ വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടുള്ള മറ്റ് യോഗ്യതാ പരീക്ഷക​ൾ ​പാസായിരിക്കണം. ​സിഎസ്ടി/എച്ച്എഫ്എസ്എസ് സോഫ്റ്റ്‌വെയറുകൾ, മൈക്രോസ്ട്രിപ്പ് ആന്റിന ​അറേകൾ, ആന്റിന മെഷർമെൻ്റുകൾ, ഹീറ്റ് സിങ്ക് ഡിസൈൻ, തെർമൽ സിമുലേഷൻ എന്നിവയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. ജൂൺ 30 രാവിലെ ​പ​ത്ത് മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ, അനുബന്ധ രേഖകൾ എന്നിവ സഹിതം​ കോളേജ് പ്രിൻസിപ്പാൾ മുൻപാകെ എത്തണം.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും:
http://gemananthavady.ac.in/wp-content/uploads/sites/127/2026/06/respond.pdf
​ഫോൺ: 9447959305, 8848629527​.

 തീയ്യതി നീട്ടി 

ഐ.എച്ച്.ആർ.ഡി.യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ​ (2 സെമസ്റ്റർ, യോഗ്യത ഡിഗ്രി), പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് & സെക്യൂരിറ്റി (2 സെമസ്റ്റർ, യോഗ്യത - ബി.ടെക്/ബി.എസ്സ്,സി (സി.എസ്)/ബി.സിഎ /എം.ടെക്/എം.സി.എ/എം.എസ്സ്,സി (സി.എസ്)), ഡാറ്റ എൻട്രി ടെക്നിക്സ് & ഓഫീസ് ഓട്ടോമേഷൻ (2 സെമസ്റ്റർ, എസ്.എസ്.എൽ.സി), ഡി.സി.എ (1 സെമസ്റ്റർ, പ്ലസ് ടു), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് (1 സെമസ്റ്റർ, എസ്.എസ്.എൽ.സി) ​കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള ​തീയതി ​ജൂൺ 30 വരെ ​നീട്ടി. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് www.ihrdadmissions.org .
ഫോൺ.8547005000.

 ഡിഗ്രി/പിജി പ്രവേശനം 

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ ചീമേനി പള്ളിപ്പാറയിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിൽ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം കോപ്പറേഷൻ, ബി.ബി.എ, ബി.സി.എ, ബി.എസ്സ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്സുകളിലേക്കും എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന 50% സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചു. https://admissions.ihrd.ac.in വഴിയോ കോളേജ് ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ നൽകാം. ഫോൺ : 8547005052, 9961416202, 7907515827.

 അനസ്തേഷ്യ ടെക്‌നീഷ്യൻ 

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ അനസ്തേഷ്യ ടെക്‌നീഷ്യൻ തസ്‌തികയിൽ രണ്ട് ഒഴിവുണ്ട്. യോഗ്യത ഡിഗ്രി/ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി. പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂൺ 30 ന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യണം.

 സി-ഡിറ്റിൽ അപേക്ഷ ക്ഷണിച്ചു 

സി-ഡിറ്റിന്റെ കണ്ണൂർ താഴെ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിസിഎ, ഡാറ്റ എൻട്രി, ഡി.ടി.പി, എംഎസ് ഓഫീസ്, അക്കൗണ്ടിങ്ങ് (ടാലി), എന്നീ കോഴ്‌സുകൾക്ക് എസ്.എസ്.എൽ.സി മിനിമം യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്‌.ടി, ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക് സി-ഡിറ്റ് കമ്പ്യൂട്ടർ പഠന കേന്ദ്രം, താഴെ ചൊവ്വ എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ : 9947763222.

 ടെണ്ടർ 

കണ്ണൂർ ജില്ലാ ആശുപത്രിയിലെ സെക്കണ്ടറി പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്കായി വാഹനം വാടകക്കെടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയ്യതി ജുലൈ ഏഴ്. ഫോൺ 0497 2731234.

 പോളിയിൽ നിയമനം 

നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ ഓട്ടോമൊബൈൽ എൻജിനിയറിങ്​ വകുപ്പിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ​ (യോഗ്യത​ - ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ​), മെക്കാനിക്കൽ എൻജിനിയറി​ങിൽ വർക്ക്ഷോപ്പ് ഫോർമാൻ​ (യോഗ്യത​ - ഡിപ്ലോമ ഇൻ മെക്കാനിക്കൽ), സിവിൽ എൻജിനിയറി​ങിൽ ട്രേഡ്സ്മാൻ (യോഗ്യത​-ടിഎച്ച്എസ്എൽസി/ഐടിഐ) തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു​. പി. എസ്. സി യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ​ജൂൺ 24 രാവിലെ 10.30 ​ന് നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

 അധ്യാപക ഒഴിവ് 

കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം കൊമേഴ്സ്, ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇൻ്റർവ്യൂ ജൂൺ 24 ന് ഉച്ച ഒരു മണിക്ക് നടക്കും. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തണം.

date