Skip to main content

പള്ളിപ്പാട് സർക്കാർ ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പള്ളിപ്പാട് ഗവ. ഐടിഐ യിൽ ഡ്രാഫറ്റ്സ്മാൻ സിവിൽ, സർവ്വേയർ എന്നീ ദ്വിവത്സര മെട്രിക് ട്രേഡുകളിലേക്കു 2 0 2 6 അധ്യായനവർഷത്തിലെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫീസ് 100 രൂപ. പൂർണമായും ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ http://itiadmissions.kerala.gov.in എന്ന ജാലകം പോർട്ടൽ മുഖേനയോ http://det.kerala.gov.in എന്ന വകുപ്പ് വെബ്‌സൈറ്റ് മുഖേനയോ സ്വന്തമായോ, അക്ഷയ കേന്ദ്രം, തൊട്ടടുത്തുള്ള ഗവ ഐടിഐ മുഖേനയോ ജൂൺ 30 വരെ നൽകാം .അപേക്ഷ സമർപ്പിച്ച ശേഷം തൊട്ടടുത്തുള്ള ഗവൺമെന്റ് ഐടിഐ യിൽ അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവയുമായി എത്തി 2026 ജൂലൈ 3  വൈകിട്ട് 5 നകം  വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ് . വിശദവിവരങ്ങൾക്കു അടുത്തുള്ള അക്ഷയകേന്ദ്രത്തിലോ ഐ.ടി.ഐ യിലോ നേരിട്ട് ബന്ധപ്പെടാം. വിവരത്തിന് 
0479-2406072,9995248672.

date