Post Category
കളർകോട് - സതേൺ ബൗണ്ടറി റോഡിൽ 29 മുതൽ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം
പൊതുമരാമത്ത് (നിരത്ത് വിഭാഗം) ആലപ്പുഴ സെക്ഷന്റെ പരിധിയിൽ വരുന്ന സതേൺ ബൗണ്ടറി റോഡിന്റെ (കളർകോട് ജംഗ്ഷനിൽ നിന്ന് റിലയൻസ് മാളിന് സമീപത്തു കൂടി പടിഞ്ഞാറോട്ട് പോകുന്ന റോഡ്) പുനരുദ്ധാരണ പ്രവൃത്തികൾ ജൂൺ 29 മുതൽ ആരംഭിക്കുന്നു.
നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂൺ 29 (തിങ്കളാഴ്ച) മുതൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
(പിആർ/എഎൽപി/1215)
date
- Log in to post comments