സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അവലോകന യോഗം ചേർന്നു
ദേശീയ ഭക്ഷ്യ ഭദ്രത നിയമം 2013 ൻ്റെ പരിധിയിൽ വരുന്ന വിവിധ വകുപ്പുകൾ ജില്ലയിൽ നടത്തുന്ന പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോക യോഗം നടത്തി. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം മുരുകേഷ് ചെറുനാലി നേതൃത്വം നൽകി.
എ.ഡി.എം, എൻ പുരുഷോത്തമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, സിവിൽ സപ്ലൈസ് സീനിയർ സൂപ്രണ്ട് ബീന ഭദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു . ജില്ലയിലെ റേഷൻ കാർഡുകളുടെ വിതരണം, റേഷൻ വിതരണം, അമൃതം ന്യൂട്രിമിക്സ്, സുഭിക്ഷ ഹോട്ടലുകളുടെ പ്രവർത്തനം എന്നീ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ നടക്കുന്നുണ്ടെന്ന് വിലയിരുത്തിയ ഭക്ഷ്യ കമ്മീഷൻ അംഗം വരും ദിവസങ്ങളിൽ പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് അറിയിച്ചു. ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ബിന്ദു സി എ, ഡിഡിഇ ഷൈനി. ഡി, ഐ ടി ഡി പി പ്രോജക്ട് ഓഫീസർ മൃദുല കെ.എൻ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, വനിത ശിശു വികസന വകുപ്പ്,പട്ടിക വർഗ്ഗ വികസനം, കുടുംബശ്രീ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments