മാവേലിക്കര ഗവ. ഐ.ടി.ഐയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മാവേലിക്കര ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി (NCVT) അംഗീകാരമുള്ള ഇലക്ട്രോണിക്സ് മെക്കാനിക്, വുഡ് വർക്ക് ടെക്നീഷ്യൻ ട്രേഡുകളിൽ 2026 വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾക്ക് https://scdditiadmission.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം എളുപ്പമാക്കുന്നതിനായി ഐ.ടി.ഐയിൽ സൗജന്യ ഹെൽപ്പ് ഡെസ്ക് സേവനവും ഒരുക്കിയിട്ടുണ്ട്.
പ്രവേശന യോഗ്യതയായി ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിലേക്ക് എസ്.എസ്.എൽ.സി വിജയവും, വുഡ് വർക്ക് ടെക്നീഷ്യൻ ട്രേഡിലേക്ക് എട്ടാം ക്ലാസ് വിജയവുമാണ് നിശ്ചയിച്ചിരിക്കുന്നത്. ആകെയുള്ള സീറ്റുകളിൽ 80 ശതമാനം പട്ടികജാതി വിഭാഗത്തിനും, 10 ശതമാനം പട്ടികവർഗ്ഗ വിഭാഗത്തിനും, ശേഷിക്കുന്ന 10 ശതമാനം സീറ്റുകൾ മറ്റ് വിഭാഗങ്ങൾക്കുമായി സംവരണം ചെയ്തിരിക്കുന്നു.
കോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ വിദ്യാർഥികൾക്കും സൗജന്യ പരിശീലനത്തോടൊപ്പം പുസ്തകങ്ങൾ, ഉച്ചഭക്ഷണം, പോഷകാഹാരം, യൂണിഫോം അലവൻസ്, സ്റ്റഡി ടൂർ അലവൻസ് എന്നിവയും ലഭിക്കും.
ഇതിനുപുറമേ എസ് സി/ എസ് ടി വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസ സ്റ്റൈപ്പൻഡും ലംപ്സം ഗ്രാന്റും അനുവദിക്കും.
പഠനകാലയളവിൽ തന്നെ പ്രമുഖ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഓൺ ദി ജോബ് ട്രെയിനിംഗ് നേടാനുള്ള അവസരവും വിദ്യാർഥികൾക്കുണ്ടാകും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രതിമാസ സ്റ്റൈപ്പൻഡോടെയുള്ള അപ്രന്റിസ് ട്രെയിനിംഗും ലഭ്യമാണ്. ഫോൺ: 9497537888, 8281944415 .
(പിആർ/എഎൽപി/1226)
- Log in to post comments