നിലമ്പൂർ ആർ.ആർ.ടിക്ക് വാഹനം ലഭ്യമാക്കി പ്രിയങ്ക ഗാന്ധി എം.പി.
മനുഷ്യ വന്യജീവി സംഘർഷം നേരിടുന്നതിന് നിലമ്പൂർ ആർ. ആർ. ടി. ക്ക് സി. എസ്. ആർ. ഫണ്ടിലൂടെ ലഭ്യമാക്കിയ ടൊയോട്ട ഹൈനിലമ്പൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ RRT വാഹനത്തിന്റെ ഫ്ലാഗ് ഓഫ് പ്രിയങ്ക ഗാന്ധി എംപി നിർവഹിച്ചു. ഏത് ഭൂപ്രദേശത്തും അതിവേഗതയിൽ എത്താൻ കഴിയുന്ന ഓഫ് റോഡ് വാഹനം അൻപത്തി മൂന്ന് ലക്ഷം രൂപ ചിലവിലാണ് ലഭ്യമാക്കിയത്.
ഇതേ വാഹനവും 1.34 കോടി രൂപയുടെ ഉപകരണങ്ങളും മുൻപ് വയനാട് ആർ.ആർ.ടി.ക്കും സി.എസ്.ആർ. ഫണ്ട് മുഖേന പ്രിയങ്ക ഗാന്ധി എം. പി. നൽകിയിരുന്നു. മനുഷ്യ വന്യമൃഗ സംഘർഷം സങ്കീർണ്ണമാണെന്നും സംസ്ഥാന സർക്കാരുമായി ചേർന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്നും പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു. റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ., നിലമ്പൂർ സൗത്ത് ഡി.എഫ്. ഒ. ധനിക് ലാൽ ജി, നിലമ്പൂർ നോർത്ത് ഡി. എഫ്. ഒ. ധനീഷ് കുമാർ ഐ.എഫ്.എസ്., അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അനീഷ സിദ്ദിഖ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
- Log in to post comments