Skip to main content

അതിഥി അധ്യാപക ഒഴിവ്

 

 

പാലക്കാട് വിക്ടോറിയ കോളേജില്‍ സുവോളജി, സംസ്‌കൃതം വകുപ്പുകളില്‍ അതിഥി അധ്യാപക ഒഴിവിലേക്ക് ജൂണ്‍ 24 ന് അഭിമുഖം നടത്തുന്നു. യു ജി സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. യു ജി സി യോഗ്യതയുള്ളവരില്ലെങ്കില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ബിരുദാനന്തര ബിരുദ തലത്തില്‍ നേടിയിട്ടുള്ളവരേയും പരിഗണിക്കും. സുവോളജി വകുപ്പില്‍ അന്നേ ദിവസം രാവിലെ 11.30 നും സംസ്‌കൃതം വകുപ്പിലേക്ക് രാവിലെ പത്തിനുമാണ് അഭിമുഖം. ഉദ്യോഗാര്‍ഥികള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ വെബ് സൈറ്റില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8281716773.

date