പി ജി സ്പോര്‍ട്സ് അകാദമി സെലക്ഷന്
വിവിധ ജില്ലകളിലെ കേരള സ്പോര്‍ട്സ് അകാദമിയിലേക്ക് പി ജി തലത്തില്‍ കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന് ജൂണ്‍ 30 ന് രാവിലെ ഒന്‍പതിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്തുന്നു. അത്ലറ്റിക്സ്, ആര്‍ച്ചറി, ബാസ്ക്കറ്റ് ബോള്‍, ബോക്സിങ്, കനോയിങ് കയാക്കിങ്, സൈക്ലിങ്, ഫെന്‍സിങ്, ഫുട്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, ജൂഡോ, കബഡി, ഖൊ- ഖൊ, നെറ്റ്ബോള്‍, റോവിങ്, സോഫ്റ്റ്ബോള്‍, സ്വിമ്മിങ്, തായ്കോണ്‍ഡോ, വോളിബോള്‍, വെയ്റ്റ്ലിഫ്റ്റിങ്, റെസ്ലിങ് എന്നീ കായിക ഇനങ്ങളിലാണ് പി ജി ഒന്നാം വര്‍ഷ ക്ലാസുകളിലേക്ക് സെലക്ഷന് നടത്തുന്നത്. സെലക്ഷനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 8.30 ഓടുകൂടി ആധാര്‍കാര്‍ഡ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്പോര്‍ട്സ് ഡ്ര്സ് എന്നിവ സഹിതം സെലക്ഷന് സെന്ററില്‍ എത്തിച്ചേരണം. ദേശീയ മത്സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മെഡല്‍ നേടിയവര്‍ക്കും ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്കും സെലക്ഷന് ട്രയലില്‍ പങ്കെടുക്കാമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍:0491 2505100.
- Log in to post comments