Post Category
ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) രണ്ടാം ഘട്ട അഭിമുഖം ജൂലൈ ഒമ്പത്, 10 തീയതികളില്‍
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ് - മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 024/2025) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള രണ്ടാം ഘട്ട അഭിമുഖം ജൂലൈ ഒമ്പത്, 10 തീയതികളില്‍ പിഎസ്സി പത്തനംതിട്ട ജില്ല ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ മുഖേന നല്‍കിയിട്ടുണ്ട്. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ പ്രമാണം, പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള വ്യക്തിവിവരക്കുറിപ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ നമ്പര്‍: 0468 2222665.
date
- Log in to post comments