Skip to main content

തീയതി മാറ്റി

നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജൂണ്‍ 26 ന് നടത്തുവാന്‍ തീരുമാനിച്ചിരുന്ന അന്തര്‍ദേശീയ ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം മുഹറം പൊതു അവധിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജൂണ്‍ 30 ലേക്ക് മാറ്റി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ഹാളില്‍ ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ജൂണ്‍ 30 രാവിലെ 10.30 ന്  പഴകുളം മധു എംഎല്‍എ നിര്‍വഹിക്കും. ജില്ല കലക്ടര്‍ എ.നിസാമുദ്ദീന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍, എന്‍എസ്എസ്, എന്‍എംബിഎ വാളന്റീയര്‍മാര്‍, ഭിന്നശേഷി വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തതോടെ പത്തനംതിട്ട എന്‍എംബിഎ ജില്ലാതല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരിവിരുദ്ധറാലിയും വിവിധ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കും.

 

date