ആരോഗ്യകേരളം തൃശ്ശൂരിൽ സ്റ്റാഫ് നഴ്സ് ഒഴിവ്
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജി.എൻ.എം. അല്ലെങ്കിൽ ബി.എസ്.സി. നഴ്സിംഗ് യോഗ്യതയും കേരള നഴ്സസ് ആന്റ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. 40 വയസാണ് പ്രായപരിധി. പ്രതിമാസം 20,500/- രൂപയാണ് വേതനം. താത്പര്യമുള്ളവർ ജൂലൈ നാലിന് വൈകിട്ട് അഞ്ചിനകം ആരോഗ്യകേരളം വെബ്സൈറ്റിൽ നൽകിയിട്ടുള്ള https://forms.gl/nYsW96gMSPEx3PUSH എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതല്ല. അപേക്ഷിക്കുന്ന സമയത്ത് ഉദ്യോഗാർത്ഥികൾ ജനനത്തീയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ അടങ്ങിയ ബയോഡാറ്റയും ഓൺലൈൻ ലിങ്കിൽ അപ്ലോഡ് ചെയ്യണം. പരീക്ഷ/ഇന്റർവ്യൂ തീയതികൾ പിന്നീട് അറിയിക്കും. ഈ സമയത്ത് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും ബയോഡാറ്റയും ഹാജരാക്കണം.ഫോൺ- 0487-2325824.
- Log in to post comments