Skip to main content

കുഴല്‍ക്കിണര്‍ നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

 ഭൂജല വകുപ്പ് തൃശ്ശൂര്‍ ജില്ലാ ഓഫീസിലേക്ക് പുതുതായി അനുവദിച്ച കുഴല്‍ക്കിണര്‍ നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ നിര്‍വ്വഹിച്ചു. ഒല്ലൂക്കര മേഖലയിലെ മഞ്ഞൂത്തി വഴിയോര വിശ്രമകേന്ദ്രത്തിന് സമീപമായിരുന്നു പരിപാടി. കൃഷിവകുപ്പില്‍ നിന്നുള്ള സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായ കര്‍ഷകര്‍ക്ക് 50 ശതമാനം സബ്സിഡിയോടുകൂടി കുഴല്‍ക്കിണര്‍ നിര്‍മ്മിച്ച് നല്‍കുന്നതാണ് പദ്ധതി. താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് തൃശ്ശൂര്‍ സിവില്‍ സ്റ്റേഷനിലുള്ള ഭൂജല വകുപ്പിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2365563.
 

date