Post Category
ലഹരിമുക്ത കേരളം യോഗയിലൂടെ; ഉദ്ഘാടനം ഇന്ന്
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ 'ലഹരിമുക്ത കേരളം യോഗയിലൂടെ' പരിപാടി ഇന്ന് (ജൂണ്‍ 30) ആര്യംപാടം സര്‍വ്വോദയം വൊക്കേഷന്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കും. 'നശാമുക്ത് ഭാരത് ഭാരത് അഭിയാന്' സാമൂഹ്യ ബോധവല്‍ക്കരണ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടി ഇന്ന് (ജൂണ്‍ 30) ഉച്ചയ്ക്ക് രണ്ടിന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ മിനി അരവിന്ദന് ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ ബിജു ഇഗ്നേഷ്യസ് അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി യോഗ ക്ലാസ് നടക്കും.
date
- Log in to post comments