അഡീഷണൽ ഗവ.പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ: അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ എല്ലാ കോടതികളിലേക്കും അഡീഷണൽ ഗവ.പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പാനൽ തയാറാക്കുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത്, 7 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ ജില്ലാ കളക്ടറേറ്റിലെ സ്യൂട്ട് സെക്ഷനിൽ ജൂലൈ 10 വൈകീട്ട് 4 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്നു അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് അറിയിച്ചു. അപേക്ഷയോടൊപ്പം ജനനത്തീയതി, എൻറോൾമെന്റ് നമ്പർ, തീയതി, പ്രവൃത്തി പരിചയം, ഫോൺ നമ്പർ, ഇമെയിൽ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്ന ബയോഡാറ്റ, ജനനത്തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ബിരുദം, എൻറോൾമെന്റ് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവയും സമർപ്പിക്കണം.
വിലാസം: സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695043
- Log in to post comments