Post Category
*എം.എസ്.എം.ഇ ക്ലിനിക്ക് ഇന്ന്*
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30ന് രാവിലെ പത്തിന് കല്‍പറ്റ ഹരിതഗിരി ഹോട്ടലില്‍ എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആന്റ് സോഷ്യല്‍ മീഡിയ പ്രമോഷന്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ് ബിസിനസ് മാര്‍ക്കറ്റിങ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലൂടെയുള്ള വില്‍പന, ആമസോണ്‍, ഫളിപ്കാര്‍ട്ട്, ജെം, ഒ.എന്‍.ഡി.സി എന്നീ പ്ലാറ്റ്ഫോമുകളിലെ രജിസ്ട്രേഷനും വില്‍പനയും എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
date
- Log in to post comments