Post Category
*ഡി.എല്‍.എഡ് അഭിമുഖം*
2026-26 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എജ്യുക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്‌സിന് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്‌സ് വിഷയങ്ങളില്‍ വിവിധ സ്ഥാപനങ്ങളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ അഭിമുഖം ജൂലൈ രണ്ടിന് കല്‍പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസില്‍ നടക്കും. ഹ്യുമാനിറ്റീസ് വിഷയത്തിലെ അഭിമുഖം രാവിലെ 9.30നും കൊമേഴ്‌സ് വിഷയത്തിലേത് രാവിലെ 11.30നും സയന്‍സ് വിഷയത്തിലേത് ഉച്ചയ്ക്ക് ശേഷം രണ്ടിനുമായിരിക്കും നടക്കുക. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍, ടി.സി സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാവണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments