Skip to main content

ചാലക്കുടി ഗവ. ഐ.ടി.ഐ പ്രവേശനം: ഓൺലൈൻ അപേക്ഷാ തീയതി ജൂലൈ 6 വരെ നീട്ടി

വ്യവസായ പരിശീലന വകുപ്പിന് കീഴിലുള്ള ചാലക്കുടി ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി. 20 ട്രേഡുകളിലായുള്ള ആകെ 832 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. താത്പര്യമുള്ളവർ ജൂലൈ ആറിന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണം.  https://www.itiadmissions.kerala.gov.in/ എന്ന പോർട്ടൽ മുഖേനയോ  https://det.kerala.gov.in വെബ്‌സൈറ്റിലെ ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം തൊട്ടടുത്തുള്ള ഐടിഐകളിൽ നേരിട്ടെത്തി വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. പ്രൊസ്‌പെക്ടസും മാർഗ്ഗനിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ- 0480 2701491.

date