Skip to main content

ഹരിതായനം-വാഹന പ്രചാരണ പരിപാടി ഇന്ന് (ജനുവരി 4) തുടങ്ങും

 

ഹരിതകേരളം മിഷൻ ഇന്നലെ (ജനുവരി 3) മുതൽ തുടങ്ങാനിരുന്ന വാഹന പ്രചാരണ യാത്ര ഹരിതായനം 2019 ഇന്ന് (ജനുവരി 04) മുതൽ ആരംഭിക്കും.  ഹർത്താലിനെത്തുടർന്നാണ് പരിപാടിയിൽ മാറ്റം വരുത്തിയത്.  ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളും ആശയങ്ങളും ബോധവൽക്കരണ സന്ദേശങ്ങളും ഉൾപ്പെടുത്തി സജ്ജമാക്കിയ വാഹനത്തിന്റെ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പ്രചാരണ യാത്ര കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ രാവിലെ 9.30 ന് നവകേരളം കർമ പദ്ധതി ചീഫ് കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് ഫ്‌ളാഗ് ഓഫ് ചെയ്യും.    
       (പി.ആർ.പി. 11/2019)

 

 

date