Skip to main content
a

സെന്‍സസ്: ശ്രദ്ധേയ നേട്ടവുമായി എന്‍എസ്എസ് യൂണിറ്റ്

ദേശീയ സെന്‍സസ് സെല്‍ഫ് എന്യൂമറേഷനില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച് ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് യൂണിറ്റ്. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ 5,812 വീടുകളില്‍ സെല്‍ഫ് എന്യൂമറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി.
'നോട്ട് മീ ബട്ട് യു' എന്ന എന്‍.എസ്.എസ്. മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ഈ നേട്ടത്തിലെത്തിയത്. സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയായതിന്റെ പത്രിക കലക്ടറേറ്റിലെ ചടങ്ങില്‍ എഡിഎം ആര്‍ രാജലക്ഷ്മിക്ക് ഹയര്‍സെക്കന്‍ഡറി എജ്യൂക്കേഷന്‍ ചെങ്ങന്നൂര്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുധ കൈമാറി. എംറ്റിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഹേമ മേരി മാത്യു, എന്‍എസ്എസ് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍  എം എസ് സുമ, അരുണ്‍ മോഹന്‍,  ജില്ലാ കോര്‍ഡിനേറ്റര്‍ എ അരുണ്‍, പ്രോഗ്രാം ഓഫീസര്‍മാരായ സി കെ സജി, ബിന്ദുമോള്‍, സനിത മോഹന്‍, അരവിന്ദ് എന്നിവര്‍ പങ്കെടുത്തു.

ചിത്രം: 

സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയായതിന്റെ പത്രിക എഡിഎം ആര്‍ രാജലക്ഷ്മിക്ക് ഹയര്‍സെക്കന്‍ഡറി എജ്യൂക്കേഷന്‍ ചെങ്ങന്നൂര്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുധ കൈമാറുന്നു

 

date