വായനാദിനാചരണവും ലഹരിവിരുദ്ധദിനാചരണവും സംഘടിപ്പിച്ചു
കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ വായനദിനാചരണവും ലഹരിവിരുദ്ധദിനാചരണവും പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുജിത്ത് കളീക്കല്‍ അധ്യക്ഷനായി. വായനാദിനാചരണത്തിന്റെ സന്ദേശവും പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണവും വാര്‍ഡ് അംഗം ജി. രഘുനാഥ് നിര്‍വഹിച്ചു.
ലഹരി വിരുദ്ധ ദിനാചരണ ബോധവല്‍ക്കരണ ക്ലാസിന് പത്തനംതിട്ട എ.ആര്‍. ക്യാമ്പ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റ്റി.എന്‍ അനീഷ് നയിച്ചു. വാര്‍ഡ് അംഗങ്ങളായ ലാലമ്മ വര്‍ഗീസ്, റ്റി. അമ്പിളി, ഷീബാ ബിനോജ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീകുമാര്‍, പഞ്ചായത്ത് ലൈബ്രറിയന്‍ സുജ എലിസബത്ത് ചാക്കോ എന്നിവര്‍ പങ്കെടുത്തു.
ചിത്രം:
വായനദിനാചരണവും ലഹരിവിരുദ്ധദിനാചരണവും കുളനട പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
- Log in to post comments