Skip to main content

നിയമനം

 
ജില്ല ശുചിത്വ മിഷന്റെ കീഴില്‍ വൈ പി ഇന്റേണ്‍ (യംഗ് പ്രൊഫഷണല്‍) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം എസ് ഡബ്ല്യു/എം.ടെക് - എന്‍വയോണ്‍മെന്റ്/ബി.ടെക് - എന്‍വയോണ്‍മെന്റ്/ എം.എസ്.സി എന്‍വയോണ്‍മെന്റ് സയന്‍സ്/ബി.ടെക് - സിവില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പും ഫോട്ടോയും സഹിതം ജൂലൈ നാല് വൈകിട്ട് അഞ്ചിന് മുമ്പ് ജില്ല ശുചിത്വമിഷന്‍, ഒന്നാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംങ്ഷന് സമീപം, പത്തനംതിട്ട-689645 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 8129557741, 0468 2322014.

 

date